KeralaNEWS

കനത്ത മഴ; കളമശേരിയില്‍ ഇരുനില വീട് ചെരിഞ്ഞു, അമ്മയേയും മകളേയും രക്ഷപ്പെടുത്തി

കളമശേരിയില്‍ കനത്ത മഴയ്ക്കിടെ ഇരുനില വീട് ചെരിഞ്ഞു. കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുന്നത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം.

വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു. മെറ്റല്‍ ഇറക്കുമ്പോള്‍ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ ആളുകളെ പുറത്തെത്തിച്ചു. അതിനാല്‍ വന്‍ അപകടം ഒഴിവായി. അകത്തെ ഭിത്തികള്‍ തകര്‍ന്നു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൂര്‍ണമായും തകര്‍ന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. അകത്തുണ്ടായിരുന്ന സാധനങ്ങള്‍ എടുത്തു നീക്കി. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്. വീടിന്റെ പഴക്കമാണ് അപകട കാരണമെന്ന് സമീപവാസികള്‍ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker