KeralaNEWS

പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം; ജീപ്പ് തകർത്തു, പോലീസുകാരന് പരിക്ക്

തിരുവനന്തപുരം: പോലീസിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. കല്ലും മറ്റ് ആയുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ സിപിഒ ടിനോ ജോസഫിന് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ കഞ്ചാവ് മാഫിയ പ്രവര്‍ത്തിക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് എത്തിയ പോലീസിന് നേര്‍ക്ക് കഞ്ചാവ് മാഫിയ സംഘടിതമായി ആക്രമിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം പോലീസ് ജീപ്പ് പൂര്‍ണമായും അടിച്ചുതകര്‍ത്തു. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ പോലീസ് സംഘം പ്രദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ആക്രമികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker