IndiaNEWS

ബിഹാറില്‍ വ്യാജമദ്യ ദുരന്തം; 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അന്വേഷണം ആരംഭിച്ചു

പട്‌ന: ബിഹാറിലുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ 16 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയില്‍ ഇന്നലെയാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദുരന്തമുണ്ടായത്. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടര്‍ന്ന് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണമാണ് അപകടത്തിന്റെ വ്യാപ്തി പുറത്തെത്തിച്ചത്.

അതിനകം തന്നെ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗ്രാമവാസികള്‍ സംസ്‌കരിച്ചിരുന്നെന്നാണ് വിവരം.അതേസമയം മരണസംഖ്യ 20-25ലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker