IndiaNEWS

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 കോവിഡ് കേസുകള്‍; 542 മരണം

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 3,10,26,829 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 542 പേര്‍ക്കു കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ 4,12,531 പേരാണ് ആകെ മരണപ്പെട്ടത്.

ഒറ്റദിവസത്തിനിടെ 40,026 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ 3,01,83,876 പേരാണ് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതില്‍ 38,78,078 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്സിന്‍ നല്‍കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker