Movie

രജനികാന്തിന് നന്ദി പറഞ്ഞ് ‘ജെൻ്റിൽമാൻ’ കെ. ടി. കുഞ്ഞുമോൻ!

എന്നെ പോലെ എത്രയോ നിർമ്മാതാക്കളും, വിതരണക്കാരും, തിയറ്റർ ഉടമകളും സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമകളിലൂടെ ലാഭം നേടിയിട്ടുണ്ട്

കുറച്ചു ദിവസങ്ങളായി തമിഴകത്തെ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. അമേരിക്കയിൽ നിന്ന് മടങ്ങി എത്തിയ ഉടനെ അദ്ദേഹം തൻ്റെ രസികർ മൻഡ്ര ഭാരവാഹികളെ വിളിച്ചു വരുത്തി താൻ ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ല എന്ന് പ്രഖ്യാപിച്ചു.

അദേഹത്തിൻ്റെ ഈ പിൻമാറ്റത്തെ അഭിനന്ദിച്ചു കൊണ്ട് മലയാളിയായ പ്രശസ്ത തമിഴ് ചലച്ചിത്ര നിർമ്മാതാവ് ‘ജെൻ്റിൽമാൻ’ കെ. ടി. കുഞ്ഞു മോൻ:

“തൻ്റെ രാഷ്ട്രീയ പാർട്ടിയായ ‘മക്കൾ മൻഡ്രം’ പിരിച്ചു വിട്ട് രാഷ്ട്രീയത്തോട് വിടപറഞ്ഞ സൂപ്പർ സ്റ്റാറിൻ്റെ അറിയിപ്പ്, അദ്ദേഹത്തിൻ്റെ ആരാധകരിൽ ഒരാളായ എനിക്ക് സന്തോഷം പകരുന്നു. ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റ ആരാധകരെ ഇത് സന്തുഷ്ടരാക്കിയിട്ടുണ്ടാവും എന്ന് തീർച്ച. സൂപ്പർ സ്റ്റാറിൻ്റെ വ്യക്തതയാർന്ന ഈ തീരുമാനം സ്വാഗതാർഹം തന്നെ. വർഷം തോറും അദ്ദേഹത്തിൻ്റ രണ്ടു സിനിമകൾ വീതമെങ്കിലും റിലീസായാലേ നിർമ്മാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളും ആയിരക്കണക്കിന് സിനിമാ തൊഴിലാളികളും ആരാധകരും സന്തുഷ്ടരാവുകയുള്ളു. സിനിമവ്യവസായം സമൃദ്ധമാവുകയുള്ളു.
മാത്രമല്ല കഴിഞ്ഞ കുറച്ചു കാലങ്ങളായി കൊറോണ മഹാമാരി കാരണം സിനിമാ വ്യവസായവും അനുബന്ധ തൊഴിലുകളും സ്തംഭിച്ചിരിക്കയാണ്. ഈ സന്ദർഭത്തിൽ അദ്ദേഹത്തിൻ്റെ ഈ തീരുമാനം സിനിമാ മേഖലയിൽ ഉള്ളവരുടെ മനസ്സിൽ മധു പകരുന്നു. ഒരു വിതരണക്കാരനായി തങ്ക മകൻ, മൂൻഡ്രു മുഖം, പഠിക്കാത്തവൻ , ഊർകാവലൻ, യജമാൻ മുതലായ രജനി അഭിനയിച്ച പല സിനിമകളും ഞാൻ വിതരണത്തിന് എടുത്ത് റിലീസ് ചെയ്തിട്ടുണ്ട്. എന്നെ പോലെ എത്രയോ നിർമ്മാതാക്കളും, വിതരണക്കാരും, തിയറ്റർ ഉടമകളും സൂപ്പർ സ്റ്റാർ രജനികാന്ത് സിനിമകളിലൂടെ ലാഭം നേടിയിട്ടുണ്ട്. അദ്ദേഹവുമായി നാല്പതുവർഷത്തിലേറെക്കാലത്തെ ബന്ധമാണുള്ളത്. സിനിമയിൽ അദ്ദേഹം ഒരു കല്പക വൃക്ഷമാണ്. നിർമ്മാതാക്കളുടെ നിധി, എല്ലാവരും സൂക്ഷിച്ച് വെയ്ക്കേണ്ട നിധി.!
അദ്ദേഹം പൂർണ ആരോഗ്യവാനായി ദീർഘായുസോടെയിരിക്കാൻ പ്രാർത്ഥിക്കുന്നു. സിനിമയിൽ ശിഖരമായി ഉയർന്നു നില്ക്കുന്ന അദ്ദേഹത്തിന് എൻ്റെ അഭിനന്ദനങ്ങൾ.
വെൽ ഡൺ അണ്ണാത്ത…!”

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker