LIFEMovie

റിയല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചു; വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിജയ്

ചെന്നൈ: കാറിന്റെ നികുതി ഇളവ് ആവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ വിജയ്. അധിക നികുതി ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പ്രവേശന നികുതിയുടെ പേരില്‍ രജിസ്‌ട്രേഷന്‍ വൈകിയതില്‍ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും താരത്തിന്റെ അഭിഭാഷകന്‍ കുമാരേശന്‍ അറിയിച്ചു.

മദ്രാസ് ഹൈക്കോടതിയിലാകും വിജയ് അപ്പീല്‍ നല്‍കുക. റിയല്‍ ഹീറോ പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്നും ഇത് പിന്‍വലിക്കണമെന്നും ചൂണ്ടികാട്ടി അപ്പീല്‍ നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല. കൃത്യമായ നികുതി അടയ്ക്കാന്‍ തയ്യാറാണ്. നടപടിക്രമങ്ങള്‍ വൈകിയതാണ് ചോദ്യം ചെയ്തതെന്നും അപ്പീലില്‍ പരാമര്‍ശിക്കും.

ഇറക്കുമതി ചെയ്ത കാറിന് നികുതി ഇളവ് തേടി കോടതിയെ സമീപിച്ച കേസില്‍ രണ്ട് ദിവസം മുമ്പ് വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ ശിക്ഷയായി മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. സിനിമയിലെ സൂപ്പര്‍ ഹീറോ റീല്‍ഹീറോ ആകരുതെന്നും കോടതി പറഞ്ഞിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker