NEWSPravasi

ഇന്ത്യക്കാര്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ പ്രവേശനവിലക്ക് ഉടന്‍ നീക്കിയേക്കും

ഇന്ത്യയില്‍ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി. യുഎഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അമന്‍ പുരി യുഎഇയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

റസിഡന്‍സ് വീസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. പലര്‍ക്കും മടങ്ങിയെത്തി ജോലിയില്‍ പ്രവേശിക്കേണ്ടതുണ്ട്. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാവിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു. പല വിമാനകമ്പനികളും ടിക്കറ്റ് ബുക്കിങ് സ്വീകരിക്കുന്നുണ്ടെങ്കിലും വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് യുഎഇയുടെ ഔദ്യോഗിക അറിയിപ്പിന് കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker