IndiaNEWS

ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30 പേര്‍ കിണറ്റില്‍ വീണു; 3 പേര്‍ മരിച്ചു

വിദിഷ: കിണറ്റില്‍ അകപ്പെട്ട ബാലനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 30 പേര്‍ കിണറ്റില്‍ വീണു. 3 പേര്‍ മരിച്ചു. 20 പേരെ രക്ഷപെടുത്തി. 10 ഇപ്പോഴും കിണറ്റില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷപെടുത്തിയവര്‍ക്ക് നേരിയ പരിക്കുകളുണ്ട്. അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ നിന്ന് നിന്ന് 50 കിലോമീറ്റര്‍ അകലെ ഗഞ്ച് ബസോദയിലാണ് അപകടമുണ്ടായത്. കിണറ്റില്‍ അകപ്പെട്ട ബാലനെ രക്ഷപ്പെടുത്താന്‍ ഒരുമിച്ചുകൂടിയ ജനങ്ങളുടെ ഭാരം താങ്ങാന്‍ കഴിയാതെ കിണറിന്റെ മുകള്‍ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തില്‍ പെട്ടവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker