CrimeNEWS

അർജുൻ ആയങ്കിയെ കൊലപ്പെടുത്താൻ ടിപ്പറുമായി വന്ന ക്വട്ടേഷൻ നേതാവ് പിടിയിൽ

ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന സംഘത്തിൽ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടാണ് അഞ്ചു യുവാക്കൾ മരിച്ചത്

കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിൽ അർജ്ജുൻ ആയങ്കിയേയും സംഘത്തേയും വകവരുത്താൻ ടിപ്പറുമായി വന്ന മുഖ്യപ്രതി പോലീസ് പിടിയിൽ.
കൂടത്തായി കുന്നംവള്ളി വീട്ടിൽ ശിഹാബിനെയാണ് താമരശ്ശേരി അടി വാരത്തുള്ള ഒളിത്താവളത്തിൽ നിന്നും പിടികൂടിയത്.
ഡിവൈ.എസ്.പി, കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് പ്രതിയെ പിടികൂടിയത്.
അർജൂൻ ആയങ്കിയുടെ വാഹനത്തെ ടിപ്പർ ലോറി ഉപയോഗിച്ച് ആക്രമിക്കാൻ താമരശ്ശേരി സംഘത്തിൽ നിന്നും കൊട്ടേഷൻ കിട്ടിയതായി പ്രതി പോലീസിനോടു വെള്ളിപ്പെടുത്തി.
ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 19 ആയി.
ശിഹാബും കൂട്ടരും, താമരശ്ശേരി സംഘത്തിൽ നിന്ന് ക്വട്ടേഷൻ കിട്ടിയതുപ്രകാരമാണ് കഴിഞ്ഞ 21-ന് പുലർച്ചെ കരിപ്പൂരിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട അർജുൻ ആയങ്കി കാറിന്റെ ഹെഡ്ലൈറ്റ് ഓഫാക്കി നല്ല സ്പീഡിൽ പോയതോടെ ക്വട്ടേഷൻ സംഘത്തിന്റെ പദ്ധതി പാളി. ആയങ്കിയുടെ വാഹനത്തെ പിന്തുടർന്ന സംഘത്തിൽ ഉൾപ്പെട്ട ചെർപ്പുളശ്ശേരി സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടാണ് അഞ്ചു യുവാക്കൾ മരിച്ചത്.

ശിഹാബിന്റെ സംഘത്തിൽപ്പെട്ട താമരശ്ശേരി കുടുക്കിൽമാരം അരയറ്റുംചാലിൽ അബ്ദുൾ നാസറിനെ അഞ്ചുദിവസം മുമ്പ് പോലീസ് പിടികൂടിയിരുന്നു. ഇതറിഞ്ഞ് ശിഹാബ് ഒളിവിൽപ്പോയി.

സംഭവത്തിൽ ഉൾപ്പെട്ട ടിപ്പർ വയനാട്ടിലേക്ക് കടത്തുന്നതിനുള്ള ശ്രമം നടക്കുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. അതേത്തുടർന്ന് കൂടത്തായിയിൽനിന്ന് കഴിഞ്ഞദിവസം ടിപ്പർ കസ്റ്റടിയിലെടുത്തു.

ശിഹാബിനെ വിശദമായി ചോദ്യംചെയ്തതിൽ ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായി ഡിവൈ.എസ്.പി. കെ. അഷ്റഫ് പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker