KeralaNEWS

സ്വർണം തിരികെ നൽകി നൂറനാട് ഒരു മാതൃകാ വിവാഹം, സതീഷ് സത്യനും ശ്രുതിരാജും യുവജനങ്ങൾക്ക് അഭിമാനം

വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേർന്ന് എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറി

നൂറനാട്: സ്ത്രീധനത്തിനും അതേച്ചൊല്ലിയുള്ള സ്ത്രീ പീഡനങ്ങൾക്കുമെതിരേ കേരളമാകെ വൻ പ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. സ്ത്രീധനം കൊടുക്കുകയില്ലെന്നും വാങ്ങുകയില്ലെന്നും ഏതൊരു പരിഷ്കൃതസമൂഹവും ഒറ്റക്കെട്ടായി തീരുമാനിക്കേണ്ട കാലമാണിത്.
എല്ലാ പുരോഗന സന്ദേശങ്ങളുടെയും അലയൊലികൾ ആദ്യമുയരുന്ന കേരളത്തിൽ നിന്നു തന്നെ മാതൃകയായി ഒരു വിവാഹം.
നൂറനാട് പള്ളിക്കൽ സ്വദേശി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹമാണ് പണക്കൊതി മൂത്തവർക്ക് തിരിച്ചറിവായി മാറിയത്.          മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ വിവാഹ വേദിയിൽ വച്ചു തന്നെ തിരികെ നൽകിക്കൊണ്ട് സതീഷ് മാതൃകയായി.

പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകൾ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണു നടന്നത്.
വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേർന്ന് എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറി.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു ചടങ്ങുകളിൽ പങ്കെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker