IndiaNEWS

അഭിമാനമായി പഞ്ചരത്നങ്ങൾ, കുടപ്പിറപ്പുകളായ അഞ്ചു പെൺകുട്ടികൾ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ

അൻസു, റീതു, സുമാൻ എന്നീ സഹോദരിമാരുടെ മൂത്തവരായ റോമ, മഞ്ചു എന്നിവർ നിലവിൽ ആർ.എ.എസ് ഉദ്യോഗസ്ഥരാണ്

ജയ്പൂർ: രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ആർ.എ.എസ്) പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ കർഷകനായ സഹദേവ് സഹറാന്റെ മൂന്നു പെൺമക്കളാണ് ഒന്നിച്ച് യോഗ്യത നേടിയത്.

അൻസു, റീതു, സുമാൻ…
ഇതാടെ ഹനുമാൻഗഡിലെ കര്‍ഷകനായ സഹദേവിന്‍റെ അഞ്ചു പെൺമക്കളും രാജസ്ഥാൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ. അൻസു, റീതു, സുമാൻ എന്നീ സഹോദരിമാരുടെ മൂത്തവരായ റോമ, മഞ്ചു എന്നിവർ നിലവിൽ ആർ.എ.എസ് ഉദ്യോഗസ്ഥരാണ്.
ഇതോടെ കർഷകനായ സഹദേവിനും കുടുംബത്തിനും അഭിമാനമായി അഞ്ചു മക്കളും സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരായി മാറി.

ഹനുമാൻഗഡിൽ നിന്നുള്ള മൂന്ന് സഹോദരിമാർ ആർ.എ.എസ് പരീക്ഷ ഒന്നിച്ച് പാസായ വിവരം ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. ആയിരകണക്കിനു പ്രതികരണങ്ങളാണ് ആ ട്വീറ്റിന് ലഭിച്ചത്. അഭിമാനകരമായ നേട്ടം കൈവരിച്ച സഹോദരിമാരെയും കുടുംബത്തെയും അഭിനന്ദിച്ച് നിരവധി പേർ ട്വീറ്റ് ചെയ്തിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker