KeralaNEWS

നീലേശ്വരം സ്വദേശിനി സംഗീതയ്ക്ക് അന്താരാഷ്ട്ര ബിസിനസ്‌ അവാർഡ്‌

നീലേശ്വരംം: ഹോങ്കോങ് ജൂനിയർ ചേമ്പറിന്റെ മികച്ച വനിതാ സംരംഭകയ്ക്കുള്ള ഏഷ്യാ-പസഫിക്ക് അന്താരാഷ്ട്ര പുരസ്‌കാരം നീലേശ്വരത്തെ യുവസംരംഭക സംഗീതാ അഭയന്.

നൂലിഴകളിൽ നെയ്ത സംരംഭക വിജയമാണ് സംഗീത കൈവരിച്ചത്. സ്ത്രീകൾക്ക് സംരംഭകത്വത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്ത സാമൂഹിക സംരംഭക സ്റ്റാർട്ടപ്പ് ആയ ഈവിന്റെ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് അവാർഡ്.
നെയ്ത്തുകാർ, തയ്യൽക്കാർ, വീട്ടമ്മമാർ എന്നിവരെയെല്ലാം കോർത്തിണക്കി എല്ലാവർക്കും വരുമാനം ലഭ്യമാക്കുന്ന സംഗീതയുടെ സ്റ്റാർട്ടപ്പ്, കേരളാ സ്റ്റാർട്ടപ്പ് മിഷൻ, സ്റ്റാർട്ടപ്പ് ഇന്ത്യ എന്നിവയുടെ അംഗീകാരം നേടിയിട്ടുണ്ട്.
കോവിഡ് കാലത്ത് തയ്യൽക്കാർക്ക് വരുമാന മാർഗം ലഭ്യമാക്കിയതിലൂടെ ദേശീയ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഇ -കോമേഴ്‌സ് മാതൃകയിൽ പരമ്പരാഗത വസ്ത്രങ്ങൾക്ക് പ്രചാരം നൽകുകയാണ് ഈവ്.
സംസ്ഥാനത്തെ 14 ജില്ലകളിലുമായി വ്യവസായ കേന്ദ്രവുമായി ചേർന്ന്‌ രൂപീകരിച്ച സ്‌ത്രീകളുടെ നിർമാണ, സ്‌റ്റോക്കിസ്‌റ്റ്‌ , വിതരണ ശൃംഖലയാണ്‌ ഈവിന്റെ ശക്തി.
നീലേശ്വരം പൂവാലംകൈ സ്വദേശിയാണ്‌ സംഗീത. ഭർത്താവ്‌ അഭയൻ.
ഈ മാസം 31ന്‌ ഓൺലൈനിലാണ്‌ അവാർഡ്‌ വിതരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker