Big BreakingKerala

ഓൺലൈൻ മദ്യവിതരണം ആലോചനയിൽ പോലുമില്ല; എം.വി.​ഗോവിന്ദൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യ വിതരണം ആലോചനയില്‍ പോലുമില്ലെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍. മദ്യവില്‍പനയില്‍ മാറ്റങ്ങള്‍ വേണമെന്ന ഹൈക്കോടതി നിര്‍ദേശിച്ച പശ്ചാത്തലത്തിലാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയത്.

സിക്ക വൈറസ് വ്യാപനം മുന്‍നിര്‍ത്തി ആരോ?ഗ്യവകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുത്ത് വാര്‍ഡ് തലം മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൊതുകുനശീകരണത്തിനായി ഫോഗിംഗ് ഫലപ്രദമായി നടപ്പാക്കും. നേരത്തെ എത്തിയ കനത്ത മഴ മഴക്കാല പൂര്‍വ ശുചീകരണത്തെ ബാധിച്ചതായും മന്ത്രി പറഞ്ഞു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker