Big BreakingKerala

ന്യൂനപക്ഷ വിദ്യാർഥി സ്‌കോളർഷിപ്പ് അനുപാതം ജനസംഖ്യാടിസ്ഥാനത്തിൽ നിശ്ചയിക്കും

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ര്‍​ഥി സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​നു​പാ​തം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ പു​നഃ​ക്ര​മീ​ക​രി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഹൈ​ക്കോ​ട​തി വി​ധി അ​നു​സ​രി​ച്ച് 2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം ജ​ന​സം​ഖ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ ഒ​രു ക​മ്മ്യൂ​ണി​റ്റി​ക്കും ആ​നു​കൂ​ല്യം ന​ഷ്ട​പ്പെ​ടാ​തെ സ്‌​കോ​ള​ര്‍​ഷി​പ്പ് അ​നു​വ​ദി​ക്കും. ക്രി​സ്ത്യ​ന്‍ 18.38 ശ​ത​മാ​നം, മു​സ്‌ലിം 26.56 ശ​ത​മാ​നം, ബു​ദ്ധ​ര്‍ 0.01 ശ​ത​മാ​നം, ജൈ​ന്‍ 0.01 ശ​ത​മാ​നം, സി​ഖ് 0.01 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണി​ത്.

ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളി​ല്‍ അ​പേ​ക്ഷ​ക​ര്‍ ഉ​ള്ള​പ്പോ​ള്‍ നി​ല​വി​ല്‍ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ഇ​പ്പോ​ള്‍ ല​ഭി​ക്കു​ന്ന എ​ണ്ണ​ത്തി​ലോ തു​ക​യി​ലോ കു​റ​വു​ണ്ടാ​വി​ല്ല. സ്‌​കോ​ള​ര്‍​ഷി​പ്പി​നാ​യി 23.51 കോ​ടി രൂ​പ ആ​വ​ശ്യ​മു​ള്ള​തി​ല്‍ ബ​ജ​റ്റ് വി​ഹി​തം ക​ഴി​ച്ച് 6.2 കോ​ടി രൂ​പ അ​ധി​ക​മാ​യി അ​നു​വ​ദി​ക്കാ​നും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പു​ക​ള്‍ ജ​ന​സം​ഖ്യാ​നു​പാ​തി​ക​മാ​യി ന​ല്‍​ക​ണ​മെ​ന്ന് നേ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നു. 80 :20 അ​നു​പാ​തം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ തീ​രു​മാ​നം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker