KeralaNEWS

ജിഎസ്ടി വിഹിതമായി കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 4500 കോടി; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാന ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തെ അറിയിച്ചുവെന്ന് കെഎന്‍ ബാലഗോപാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജിഎസ്ടി വിഹിതം 4500 കോടി കിട്ടാനുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കാമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചുവെന്ന് കെഎന്‍ ബാലഗോപാല്‍ ഡെല്‍ഹിയില്‍ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്നത് നീട്ടണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ജിഎസ്ടി നഷ്ട പരിഹാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കാലവധി അവസാനിക്കാന്‍ പോവുകയാണ്. ശതമാനം കടമെടുക്കാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. പരമ്പരാഗത വ്യവസായ മേഖലയില്‍ പ്രത്യേക പാക്കേജും കേരളം ആവശ്യപ്പെട്ടു.

പ്ലാന്റേഷന്‍ മേഖലയില്‍ പ്രത്യേക പരിഗണനയും തേടിയിട്ടുണ്ട്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം, ആകെ വിഹിതത്തിന്റെ ശതമാനം ആയിരുന്നു കിട്ടിയിരുന്നത്. ഇപ്പോഴത് കുറച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് കേന്ദ്ര ധനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടു.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker