Big BreakingIndia

തമിഴ്‌നാട്‌ വിഭജനത്തിനെതിരെ കമൽ ഹാസൻ

തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം. ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ല. തമിഴ് ജനത ഒറ്റക്കെട്ടായി ഇതിനെ എതിർക്കും; കമൽ ഹാസൻ വ്യക്‌തമാക്കി. കൂടാതെ തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ തന്നെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലാണ് ആദ്യം ക്യാംപയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്‌തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ വാർത്തകൾ വന്ന പത്രങ്ങൾ അടക്കം കത്തിച്ചായിരുന്നു തമിഴ് ജനത ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker