Big Breaking

കാമുകനൊപ്പം ഒളിച്ചോടി; ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ യുവതിയെ ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിച്ചു,19പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: കാമുനൊപ്പം ഒളിച്ചോടിയ യുവതിയെ ഗ്രാമത്തിലൂടെ നഗ്‌നയാക്കി നടത്തിച്ചു. 23 വയസ്സുകാരിയായ യുവതിയെയാണ് ഭര്‍ത്താവും നാട്ടുകാരും ചേര്‍ന്ന് ക്രൂരമായി ശിക്ഷിച്ചത്. മര്‍ദിച്ച് നഗ്‌നയാക്കിയതിന് പുറമേ ഭര്‍ത്താവിനെ തോളിലേറ്റി നടക്കാനും യുവതി നിര്‍ബന്ധിതയായി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ഗ്രാമത്തില്‍ ജൂലായ് ആറിനാണ് സംഭവം. ഒളിച്ചോടിയ യുവതിയെ ഭര്‍ത്താവും നാട്ടുകാരും ഉടന്‍തന്നെ പിടികൂടി തിരികെ എത്തിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് കിരാതശിക്ഷ നടപ്പിലാക്കിയത്.

ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭര്‍ത്താവും നാട്ടുകാരും യുവതിയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെയും വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. തുടര്‍ന്ന് പോലീസ് കേസെടുക്കുകയും യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ 19 പേരെ പിടികൂടുകയും ചെയ്തു.

ഇവരില്‍ ഭൂരിഭാഗം പേരും ഭര്‍ത്താവിന്റെ ബന്ധുക്കളാണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റുസ്ത്രീകള്‍ യുവതിക്ക് വസ്ത്രം നല്‍കി നഗ്‌നത മറക്കാന്‍ ശ്രമിച്ചെങ്കിലും യുവാക്കള്‍ ഇതെല്ലാം വലിച്ചുമാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker