NEWSPravasi

ഒമാനിൽ നാളെ മുതൽ രാത്രികാല ലോക്ക്ഡൗൺ ആരംഭിക്കും

കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ രാത്രികാല ലോക്ക്ഡൗൺ ഒമാനിൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വൈകുന്നേരം അഞ്ച്‌ മണി മുതൽ പുലർച്ചെ നാല്‌ മണി വരെയാണ് ലോക്ക്ഡൗൺ നടപ്പാക്കുക.

പ്രതിദിനം കോവിഡ് സ്‌ഥിരീകരിക്കുന്നവരിലും, കോവിഡ് മരണസംഖ്യയിലും ഉയർച്ച തുടരുന്ന സാഹചര്യത്തിലാണ് രാത്രികാല ലോക്ക്ഡൗൺ ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

ബലിപെരുന്നാൾ അവധി ദിവസങ്ങളിൽ വാണിജ്യ-വ്യവസായ സ്‌ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. കൂടാതെ യാത്രാവിലക്കും ഉണ്ടായിരിക്കും. എന്നാൽ അടിയന്തിര സാഹചര്യങ്ങളിൽ പോലീസിന്റെ സഹായം തേടാമെന്നും ഇതിനായി 1099  എന്ന ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മതിയാകുമെന്നും അധികൃതർ നിർദ്ദേശം നൽകി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker