Kerala

സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം പാലിക്കപ്പെടുന്നില്ലെന്ന് ഹൈക്കോടതി

കൊ​ച്ചി: സംസ്ഥാനത്ത് ആ​ൾ​ക്കൂ​ട്ട​നി​യ​ന്ത്ര​ണം പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. ആ​കെ​യു​ള്ള​ത് ആ​ളു​ക​ൾ മാ​സ്ക് ധ​രി​ക്കു​ന്നു എ​ന്ന​ത് മാ​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലെ പൊ​തു ​ഇ​ട​ങ്ങ​ളി​ൽ സാമൂഹിക അകലം പാലിക്കപ്പെടുന്നില്ലെന്ന് കോടതി വിമർശിച്ചു. തു​ണി​ക്ക​ട​ക​ൾ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട സ​മ​യ​മാ​യ​താ​യും വ്യാ​ഴാ​ഴ്ച​ക്ക​കം സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker