KeralaNEWS

ട്രെയിനില്‍ പീഡനശ്രമം; അപായച്ചങ്ങല വലിച്ചു, പ്രതി ചാടി രക്ഷപ്പെട്ടു

കോഴിക്കോട് : ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കന്‍ ശ്രമിച്ചു.എറണാകുളം-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനിലാണ് പീഡന ശ്രമമുണ്ടായത്. ബുധനാഴ്ച രാത്രി ഒന്‍പതു മണിക്കാണ് സംഭവം നടക്കുന്നത്.

43 വയസുള്ള ചാത്തമംഗലം സ്വദേശിനിക്ക് നേരെയാണ് ആക്രമണമുണ്ടായത്. എറണാകുളത്ത് ഹോം നേഴ്‌സായി ജോലിചെയ്യുന്ന ഇവര്‍ കോഴിക്കോട്ടെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് പീഡനശ്രമം നടക്കുന്നത്. തീവണ്ടിയിലെ അവസാന കംമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യവേ ഒപ്പമുണ്ടായിരുന്ന യാത്രക്കാരനാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
മദ്യലഹരിയിലായിരുന്ന പ്രതി തൃശ്ശൂരില്‍ നിന്ന് കയറിയതു മുതല്‍ ശല്യപ്പെടുത്താന്‍ തുടങ്ങിയെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു.
അക്രമം ഭയന്ന് സ്ത്രീ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും യുവതി ബഹളം വെക്കുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ഓടി എത്തിയപ്പോഴെക്കും പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ പിടികൂടാനായില്ല. കോഴിക്കോട് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker