KeralaNEWS

വഴിപാടുകള്‍ക്കും പൂജകള്‍ക്കും മൊബൈല്‍ ആപ്പുമായി തിരുവിതാംകൂര്‍ ദേവസ്വം

തിരുവനന്തപുരം: കോവിഡ് കാരണം ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ 374 ക്ഷേത്രങ്ങളിലേക്ക് കൂടി ഓണ്‍ലൈന്‍ വഴിപാട് സംവിധാനം വ്യാപിപ്പിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനൊപ്പം മൊബൈല്‍ ആപ്പ് വികസിപ്പിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. വഴിപാടുകള്‍ക്കും, പൂജകള്‍ക്കുമാണ് മൊബൈല്‍ ആപ്പ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ബോര്‍ഡിന്റെ കീഴിലുള്ള കിലോ സ്വര്‍ണം ദേശസാല്‍കൃത ബാങ്കില്‍ നിക്ഷേപമാക്കും. വരുമാന വര്‍ധനവിനുള്ള കൂടുതല്‍ കാര്യങ്ങള്‍ പരിഗണനയിലാണെന്നും ബോര്‍ഡ് പ്രസിഡണ്ട് എന്‍ വാസു പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ വരുമാന ചോര്‍ച്ചയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന വരുമാനം ബോര്‍ഡിലേക്ക് എത്തുന്നില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker