IndiaNEWS

ഡ്രോൺ ഉപയോഗം; ചട്ടങ്ങളുടെ കരട് പുറത്തിറക്കി

രാജ്യത്ത് ഡ്രോൺ ഉപയോഗത്തിനായുള്ള ചട്ടങ്ങളുടെ കരട് പുറത്തിറക്കി കേന്ദ്രസർക്കാർ.സ്വകാര്യ വാണിജ്യ ഉപയോഗം സംബന്ധിച്ച് പ്രതിപാദിക്കുന്ന കരടിൽ ഇവയുടെ ലൈസൻസ് , ഉപയോഗത്തിന് അനുമതിയുള്ള പ്രദേശങ്ങൾ, വിദേശ കമ്പനികൾ പാലിക്കേണ്ട നിയമങ്ങൾ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയുള്ള ചട്ടങ്ങളിൽ നിന്ന് വാണിജ്യ ആവശ്യങ്ങൾ കണക്കിലെടുത്ത ഇളവുകൾ നൽകുമ്പോഴും സുരക്ഷ ഉറപ്പാക്കിയാണ് പുതിയ കരട്. ഇതിൽ പൊതുജനങ്ങൾക്ക് അടുത്ത മാസം 5 വരെ അഭിപ്രായം അറിക്കാം.

അതേസമയം, ഇന്നലെ ജമ്മുവിൽ എത്തിയ സംയുക്ത സൈനിക മേധാവി നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തും. ഡ്രോൺ ഭീഷണിയുടെ അടക്കം പശ്ചാത്തലത്തിൽ ഉന്നതഉദ്യോഗസ്ഥരുമായി ബിപിൻ റാവത്ത് കൂടിക്കാഴ്ച്ച നടത്തുണ്ട്.

അതിനിടെ, ജമ്മു എയർ ഫോഴ്സ് സ്റ്റേഷനു സമീപം വീണ്ടും ഡ്രോൺ സാന്നിധ്യം കണ്ടെത്തി. രാത്രിയിൽ നടന്ന സുരക്ഷാ പരിശോധനക്കിടെയാണ് ജമ്മു വ്യോമത്താവളത്തിന് സമീപം ഡ്രോൺ കണ്ടത്. ഇതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്ഥാൻ അതിർത്തി ഭാഗത്തേക്ക് പറന്നുപോയെന്നാണ് റിപ്പോർട്ടുകൾ.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker