IndiaNEWS

പാ​ൻ കാ​ർ​ഡ് ആ​ധാർ നമ്പറുമായി ബ​ന്ധി​പ്പി​ച്ചില്ലെങ്കിൽ ഇനി കീശ കാലി..

പാ​ൻ കാ​ർ​ഡ് ആ​ധാർ നമ്പറുമായി ബ​ന്ധി​പ്പി​ക്കാനുള്ള അ​വ​സാ​ന തീ​യ​തി നീ​ട്ടി. 2023 മാ​ർ​ച്ച് 31 വ​രെയാണ് സമയം നീട്ടിയത്.ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ കാ​ർ​ഡു​ക​ൾ ഈ ​വ​ർ​ഷം ബ്ലോ​ക്ക് ചെ​യ്യില്ല.

ഇ​ന്നു മു​ത​ൽ ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കു​ന്ന​വ​ർ പ്ര​ത്യേ​ക ഫീ​സ് ന​ൽ​കേ​ണ്ടി വ​രും. പാ​ൻ കാ​ർ​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​വ​സാ​ന തീ​യ​തി വ്യാഴാഴ്ചയായിരുന്നു.

ഒ​രു വ​ർ​ഷ​ത്തേ​ക്കുകൂ​ടി നി​ശ്ചി​ത ഫീ​സോ​ടു കൂ​ടി സ​മ​യ​പ​രി​ധി നീ​ട്ടി​യ​താ​യി സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് ​അറിയിച്ചു .​അ​ടു​ത്ത ജൂ​ണ്‍ 30 വ​രെ 500 രൂ​പ​യും, അ​തി​ന് ശേ​ഷം 1000 രൂ​പ​യു​മാ​ണ് ഫീ​സ്.വർദ്ധിച്ച ഫീസിനെതിരെ കടുത്ത പ്രതിഷേധം ആണ് ഉയരുന്നത്. കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.

 

Back to top button
error: