KeralaNEWS

കേന്ദ്രം ഭരിക്കുന്നത് സാഡിസ്റ് ഭരണകൂടം : സ്‌റ്റീഫൻ ജോർജ്

 

തിരുവന്തപുരം: – കേന്ദ്രം ഭരിക്കുന്നത് സാഡിസ്റ്റ് ഭരണ കൂടമാണെന്നു കേരളാ കോൺഗ്രസ്സ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് . ഫാദർ സ്റ്റാൻ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്നും, സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള ഡൽഹിയിലെ ലിറ്റിൽ ഫ്‌ളവർ ചർച്ച് പൊളിച്ചു മാറ്റിയത് ലോകമാകമാനമുള്ള ക്രൈസ്തവ വിശ്വാസികളെ വേദനിപ്പിച്ചെന്നും സ്റ്റീഫൻ ചൂണ്ടിക്കാട്ടി .

ലക്ഷ ദ്വീപിലെ കർഷകർക്ക് നേരെ ചുമത്തിയ തല തിരിഞ്ഞ നിയമങ്ങൾക്കെതിരെയും ,ഫാദർ സ്റ്റാൻ സ്വാമിയുടെ മരണത്തിലും, ഡൽഹി ലിറ്റിൽ ഫ്ലവർ ദേവാലയം ഇടിച്ചു നിരത്തിയതിലും പ്രതിഷേധിച്ചു കേരളാ കർഷക യൂണിയൻ (എം) നേതാക്കൾ തിരുവനന്തപുരം ഏജീസ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

കർഷക യൂണിയൻ (എം)സംസ്ഥാന പ്രസിഡന്റ് റജി കുന്നംകോട്ട്‌ അധ്യക്ഷനായിരുന്നു. കർഷകയൂണിയൻ (എം ) സംസ്ഥാന ജനറൽ സെക്രട്ടറി എ എച്ച് . ഹഫീസ് കെ.പി. ജോസഫ് , സി ആർ സുനു ,പീറ്റർകുലാസ്, തുടങ്ങിയവർ സംസാരിച്ചു.

തെങ്ങോലയും കൊതുമ്പും കൃഷി ഭൂമിയിൽ നിക്ഷേപിക്കുന്നതിനെതിരെ കേസ് എടുക്കുമെന്ന ദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവിനെതിരെ തെങ്ങോലയും കൊതുമ്പും മടലും തേങ്ങാക്കുലയുമായാണ് നേതാക്കൾ സമരത്തിനെത്തിയത് .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker