KeralaNEWS

കൊല്ലത്ത് നൂറടി താഴ്ച്ചയുള്ള കിണറിനുള്ളിൽ കുടുങ്ങിയ 3 പേർ മരിച്ചു; ഒരാളുടെനില ഗുരുതരം

കിണറിനുള്ളിലെ ഓക്സിജന്റെ അഭാവം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം

കൊല്ലം: കുണ്ടറ പെരുമ്പുഴ കോവിൽമുക്കിൽ നിർമാണത്തിലിരുന്നകിണറിനുള്ളിൽ കുടുങ്ങി 3 പേർ മരിച്ചു. നൂറടിയോളം താഴ്ച്ചയുള്ള കിണറിലാണ് അപകടം. കിണറിലെ ചെളി നീക്കം ചെയ്യാൻ ഇറങ്ങിയ രണ്ട് തൊഴിലാളികളാണ് ആദ്യം കിണറിൽ കുടങ്ങിയത്. തുടർന്ന് ഇവരെ രക്ഷിക്കാൻ ഇറങ്ങിയ രണ്ടു പേരും അപകടത്തിൽപ്പെട്ടു.
സംഭവസ്ഥലത്ത് എത്തിയ രക്ഷാപ്രവർത്തകർ ഇവരിൽ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. കിണറിനുള്ളിലെ ഓക്സിജന്റെ അഭാവം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. നൂറടി താഴ്ച്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker