Big BreakingKerala

പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിൽ വഴിത്തിരിവ്; അഷ്റഫിന്റെ ഫോണിൽ കൊടി സുനിയുടെ സന്ദേശം

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയായ പ്രവാസി യുവാവിനെ വീട്ടില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണവും കൊടി സുനിയിലേക്ക്. ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ട് പോയ അഷ്റഫിന്‍റെ ഫോണിൽ കൊടിസുനിയുടെ ശബ്ദസന്ദേശം. സ്വർണക്കടത്തിന്‍റെ ക്യാരിയർ ആണെന്ന് അഷ്റഫ് തന്നെ പൊലീസിനോട് സമ്മതിച്ചിരുന്നതാണ്. കണ്ണൂർ സംഘമാണ് സ്വർണം തട്ടിയെടുത്തതെന്ന് സൂചിപ്പിക്കുന്നതാണ് ശബ്ദരേഖ. ജയിലിൽ നിന്നാണ് കൊടി സുനി സംസാരിക്കുന്നത്.

അഷ്റഫിന്‍റെ കൈയിലുള്ള കൊടിസുനിയുടെ ശബ്ദസന്ദേശം ഇങ്ങനെയാണ്- കൊയിലാണ്ടിയിലെ അഷ്റഫിന്‍റെ കൈയിലുള്ള സാധനം നമ്മുടെ കമ്പനിയാ കൊണ്ട് പോയത്. ഇനി അതിന്‍റെ പുറകേ നടക്കണ്ട. അറിയുന്ന ആളുകളോട് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്- കൊടി സുനി ശബ്ദസന്ദേശത്തിൽ പറയുന്നു.

സ്വര്‍ണ കടത്തിന് ക്യാരിയറായി പ്രവര്‍ത്തിച്ച കൊയിലാണ്ടി ഊരള്ളൂരിലെ മാതോത്ത് മീത്തല്‍  അഷ്റഫിനെ (35) പതിമൂന്നാം തീയതി പുലര്‍ച്ചെയാണ് ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇയാളെ പതിനാലിന് രാവിലെ കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് കണ്ടെത്തിയത്. ക്രൂര പീഡനങ്ങള്‍ക്ക് ഇരയാക്കിയ ശേഷം ഇയാളെ ഇവിടെ ഉപേക്ഷിച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നു എന്നാണ് വിവരം. അഷ്‌റഫിനെ മാവൂരിലെ ഒരു മരമില്ലില്‍ ആണ് ഇന്നലെ മുഴുവന്‍ തടവില്‍ വച്ചത് എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഷ്റഫിനെ ഭീഷണിപ്പെടുത്തിയ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ കൊടുവള്ളി സ്വദേശികളായ സാലിഹ്, സൈഫുദീന്‍, നൗഷാദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് കൊയിലാണ്ടി സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker