KeralaNEWS

കോവിഡ് ഇളവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ മന്ത്രിസഭാ യോഗം പിരിഞ്ഞു

തിരുവനന്തപുരം: കോവിഡ് ഇളവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു. പെരുന്നാള്‍ പ്രമാണിച്ച് എന്തെങ്കിലും ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും ഇതിലും യോഗത്തില്‍ തീരുമാനം എടുത്തില്ല.

ഇളവുകള്‍ അശാസ്ത്രീയമാണെന്ന് വിമര്‍ശനം ശക്തമാകുന്നതിനിടെ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ നാളെ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ടിപിആര്‍ പരിഗണിച്ച് മാത്രം ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker