KeralaNEWS

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലയെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അമലക്ക് സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമെന്ന നിഗമനത്തിലാണ് കസ്റ്റംസ് സംഘം. അതിനാലാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

അര്‍ജുന്റെ സ്വര്‍ണക്കടത്ത് ബന്ധങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു നേരത്തെ അമല നല്‍കിയ മൊഴി. എന്നാല്‍ അര്‍ജുന്‍ അയങ്കിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത അമലയുടെ ഡയറിയില്‍ നിന്നും നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അമലയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കസ്റ്റംസ് പറയുന്നു.

അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.തനിക്ക് സ്വര്‍ണക്കടത്തിനെ കുറിച്ച് അറിവില്ലെന്നും കസ്റ്റംസ് തന്നെ വേട്ടയാടുകയാണെന്നുമാണ് ഹര്‍ജിയിലെ ആരോപണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker