IndiaSports

ഐപിഎല്‍ സംപ്രേക്ഷണാവകാശം: ലേലത്തിന്റെ അടിസ്ഥാന വില ഇരട്ടിയാക്കി

മുംബൈ: ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് നിശ്ചയിച്ച പുതിയ ലേലക്കണക്കുകള്‍ പുറത്തു വന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാധ്യമങ്ങളുടെ സംപ്രേക്ഷണ അവകാശത്തിനുള്ള ലേലത്തുക ബിസിസിഐ പുറത്തുവിട്ടു. നാല് പാക്കേജുകളായി നടക്കുന്ന ലേലത്തിന് 32,890 കോടി രൂപയാണ് അടിസ്ഥാന വിലയായി കണക്കാക്കിയിരിക്കുന്നത്. ഈ തുക കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടിയാണ്.

കഴിഞ്ഞ വര്‍ഷം 16,348 കോടി രൂപയ്ക്കാണ് സംപ്രേക്ഷണാവകാശം വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ത്തേക്കാള്‍ അധികമായി ഇത്തവണ ഐപിഎല്ലില്‍ പത്തു ടീമുകളാണ് മത്സരിക്കുക. അതുകൊണ്ടുതന്നെ 74 മത്സരങ്ങള്‍ ഉണ്ടാകും. ഒരു മത്സരം സംപ്രേക്ഷണം ചെയ്യുന്നതിലൂടെ 100 കോടി രൂപ സമാഹരിക്കാനാണ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (ബിസിസിഐ) ശ്രമിക്കുന്നത്.

കഴിഞ്ഞ തവണ (2017ല്‍) സ്റ്റാര്‍ ഇന്ത്യ 16,347.5 കോടി രൂപ മുടക്കി അഞ്ചു വര്‍ഷത്തേക്കുള്ള സംപ്രേഷണ അവകാശം നേടിയിരുന്നു. എന്നാല്‍ ഇത്തവണ നാല് വിഭാഗങ്ങള്‍ ഉള്ളതിനാല്‍ ഓരോന്നിനും പ്രത്യേകം ലേലം വിളിക്കണം.

Back to top button
error: