LIFEMovie

‘പ്രെഗ്നന്‍സി ബൈബിള്‍’; കരീനയുടെ പുസ്തകത്തിനെതിരെ പരാതി

ബോളിവുഡ് നടി കരീന കപൂര്‍ എഴുതിയ ‘പ്രെഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ പരാതി. പുസ്തകത്തിന്റെ തലക്കെട്ടില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് നടിക്കെതിരെയും മറ്റു 2 പേര്‍ക്കെതിരെയും ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആശിഷ് ഷിന്‍ഡെയാണ് പരാതി നല്‍കിയത്.

‘ബൈബിള്‍’ എന്ന വിശുദ്ധ പദം പുസ്തകത്തിന്റെ തലക്കെട്ടില്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇതു ക്രിസ്ത്യാനികളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതി ലഭിച്ചതായി സ്ഥിരീകരിച്ചെങ്കിലും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ശിവാജി നഗര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സായ്‌നാഥ് തോംബ്രെ പറഞ്ഞു. സംഭവം നടന്നത് മുംബൈയില്‍ ആയതിനാല്‍ അവിടെ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 9ന് ആണു കരീന പുസ്തകം പുറത്തിറക്കിയത്. രണ്ട് ഗര്‍ഭധാരണങ്ങളിലെ ശാരീരികവും വൈകാരികവുമായ അനുഭവങ്ങളുടെ വിവരണമാണു പുസ്തകം എന്നും നടി പറയുന്നു. കരീന കപുറും അദിതി ഷാ ഭീംജാനിയും ചേര്‍ന്നു രചിച്ച പുസ്തകം ജഗ്ഗര്‍നട്ട് ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker