KeralaNEWS

തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചും ക്രൂര പീഡനങ്ങള്‍; ഭര്‍ത്താവിനെ പേടിച്ച് യുവതി അയല്‍നാട്ടില്‍

ഭര്‍ത്താവിന്റെ പീഡനം കാരണം നാട്ടിലെ ജോലി ഉപേക്ഷിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്ത് അധ്യാപിക. ആലപ്പുഴ സ്വദേശിയായ സുചിത്ര എസ്.നായര്‍ എന്ന യുവതിയാണ് ഭര്‍ത്താവിനെ പേടിച്ച് അയല്‍ സംസ്ഥാനത്ത് ജോലി ചെയ്യുന്നത്.

12 വര്‍ഷം മുന്‍പായിരുന്നു ആലപ്പുഴ സ്വദേശിയായ വിശാലുമായി സുചിത്രയുടെ വിവാഹം. കുറച്ചു കാലത്തിനുശേഷം മാനസികവും ശാരീരികവുമായ പീഡനം തുടങ്ങി. തിളച്ച പാല്‍ ചെവിയിലൊഴിച്ചും തലയ്ക്കടിച്ചുമായിരുന്നു ക്രൂര പീഡനങ്ങള്‍.കടുത്ത മദ്യപാനം മൂലം രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അച്ഛനെയും മര്‍ദിച്ചിരുന്നു. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്ന സുചിത്ര നര്‍ത്തകി കൂടിയാണ്. കുട്ടികള്‍ക്ക് നൃത്ത പരിശീലനവും നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് അതെല്ലാം തടസ്സപ്പെടുത്തി. സ്ത്രീധനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിച്ച് പണയത്തിന് വീടെടുത്തു താമസിക്കുകയാണ് ഭര്‍ത്താവ്. സുചിത്രയുടെ അമ്മയും രണ്ടു മക്കളും അധിക്ഷേപങ്ങള്‍ സഹിച്ച് ഇവിടെയാണ് താമസം.

അതേസമയം, വിരല്‍ തല്ലി ഒടിച്ചതുമായി ബന്ധപ്പെട്ട ഗാര്‍ഹിക പീഡനകേസ് കോടതിയിലാണ്. എന്നാല്‍ ഗാര്‍ഹിക പീഡനത്തില്‍നിന്ന് സംരക്ഷണം നല്‍കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടില്ല. 2017 മുതല്‍ നിരവധി പരാതികള്‍ ആലപ്പുഴ നോര്‍ത്ത് സ്റ്റേഷനിലും ഡിവൈഎസ്പിക്കും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയിട്ടും ഭര്‍ത്താവിനെ താക്കീത് ചെയ്തു വിടുകയാണ് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker