KeralaNEWS

മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് 16 വര്‍ഷം കഠിനതടവും പിഴയും

തളിപ്പറമ്പ്: മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് കഠിന തടവും പിഴയും. ആലക്കോട് സ്‌റ്റേഷന്‍ പരിധിയിലെ 54കാരനാണ് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ശിക്ഷ വിധിച്ചത്.

2013 സെപ്റ്റംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മകളെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പീഡനക്കേസില്‍ പോക്‌സോ നിയമ പ്രകാരം ഏഴുവര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് വിധിച്ചത്.കൂടാതെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതിനാല്‍ ഐ.പി.സി പ്രകാരം രണ്ടുവര്‍ഷംകൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി വിധിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker