Movie

‘മാലിക്’ ഗംഭീര കലാവിരുന്ന്: ജിതേഷ് മംഗലത്ത്

തിയേറ്റർ സ്ക്രീനിൽ, ആ അന്തരീക്ഷത്തിൽ അനുഭവിച്ചറിയേണ്ടിയിരുന്ന ഒരു തിയേട്രിക്കൽ ടെംപ്ലേറ്റിനെ ഒ.ടി.ടിയിൽ 'ഉൾക്കൊള്ളി'ച്ചതിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്

ടി.വി 65 ഇഞ്ചായിരുന്നു.

ദൃശ്യങ്ങൾക്ക് അതിന്റെ ഏറ്റവും മികച്ച ഔട്ട്പുട്ടായിരിക്കും ലഭിക്കുക എന്ന അഹങ്കാരവും ഉണ്ടായിരുന്നു.

മികച്ച സറൗണ്ടിംഗ് സിസ്റ്റമുള്ള സൗണ്ട്ബാർ സാമാന്യത്തിലധികം നല്ല ഓഡിയോ എക്സ്പീരിയൻസായിരിക്കും തരിക എന്ന ബോധ്യവും ഉണ്ടായിരുന്നു.
സീറ്റിംഗും,ലൈറ്റിംഗും,ആമ്പിയൻസുമെല്ലാം തിയേട്രിക്കലാക്കാൻ അത്രമേൽ ശ്രമിച്ചിരുന്നു.

എന്നിട്ടും, എന്നിട്ടും മഹേഷ് നാരായണൻ നിങ്ങളെന്നെ തോൽപ്പിച്ചു കളഞ്ഞല്ലോ…?
തിയേറ്റർ സ്ക്രീനിൽ, ആ അന്തരീക്ഷത്തിൽ അനുഭവിച്ചറിയേണ്ടിയിരുന്ന ഒരു തിയേട്രിക്കൽ ടെംപ്ലേറ്റിനെ ഒ.ടി.ടിയിൽ ‘ഉൾക്കൊള്ളി’ച്ചതിന്റെ വേദന പറഞ്ഞറിയിക്കാനാവാത്തതാണ്.
എന്തുകൊണ്ടാണ് ആന്റോ ജോസഫ് ‘മാലിക്കി’നെ തിയേറ്റർ റിലീസിനായി ഇത്രയധികം ഹോൾഡ് ചെയ്തു വെച്ചതെന്ന് ഇപ്പോഴെനിക്ക് മനസ്സിലാകുന്നുണ്ട്.

മാലിക്ക് ടെറിഫിക്ക് പെർഫോമൻസുകളാലും, മേക്കിംഗിലെ അതിശയിപ്പിക്കുന്ന കയ്യടക്കത്തിനാലും ഗംഭീരമാകുന്ന ഒരു ടെക്സ്റ്റ് ബുക്ക് സിനിമയാണ്.
ഫഹദ്, നിമിഷ, ദിലീഷ് എന്നിവർ കരിയറിലെ ഏറ്റവും തിളക്കമാർന്ന ചില നിമിഷങ്ങളിലൂടെ കടന്നുപോകുന്നുണ്ട്. ഒപ്പം സനു ജോൺ വർഗീസെന്ന ഛായാഗ്രാഹകൻ ഒരു വലിയ കയ്യടിയർഹിക്കുന്നു.

കോവിഡ് മലയാളസിനിമയ്ക്കേൽപ്പിച്ച ഏറ്റവും വലിയ നഷ്ടമെന്തെന്നു ചോദിച്ചാൽ അത് ‘മാലിക്കി’ന്റെ നോൺ-തിയേട്രിക്കൽ റിലീസിങ്ങാണ് എന്ന് ധൈര്യമായി പറയാം.

വെർഡിക്ട്: ഔട്ട്സ്റ്റാൻഡിംഗ് പീസ് ഓഫ് മേക്കിംഗ് ❤️

അനുബന്ധം: മേക്കിംഗും,ആക്ടേഴ്സ് പെർഫോമൻസും കഴിഞ്ഞാൽ ചിത്രം ഒഴിച്ചിടുന്ന ചില സ്പേസുകളുണ്ട്. ആദ്യത്തെ എക്സൈറ്റ്മെന്റ് കഴിഞ്ഞാൽ കീറിമുറിക്കലുകൾക്ക് വിധേയമാകാൻ പോകുന്ന പ്രധാനഭാഗമതായിരിക്കും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker