IndiaNEWS

തീവെട്ടിക്കൊള്ള തുടരുന്നു, ഇന്ധന വില ഇന്നും വർദ്ധിപ്പിച്ചു

ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്

 

കൊച്ചി: ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് ഇന്ന് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 101.76 രൂപയും ഡീസലിന് 94.82 രൂപയും ആയി. തിരുവനന്തപുരത്ത് പെട്രോളിന് 103രൂപ 52പൈസയാണ്. ഡീസലിന് 96രൂപ 47പൈസയായി.

ഈ വർഷം ഇതുവരെ 65 തവണ ഇന്ധന വില കൂട്ടി. ആറു മാസത്തിനിടയിൽ പെട്രോളിന് 17.28 രൂപയും ഡീസലിന് 16.81 രൂപയും വർധിച്ചു.

മെയ് നാലിന് ശേഷം ഇന്ധന വില 39 തവണയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചു എന്നു പറഞ്ഞാണ് ഇന്ധന വില ദിനംപ്രതി വർധിപ്പിക്കുന്നത്. എന്നാൽ അസംസ്‌കൃത എണ്ണയുടെ വില താഴേക്കു പോയ ഘട്ടത്തിലും ഇതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല.
ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയാണ് കേന്ദ്രം നികുതിയായി ഈടാക്കുന്നത്.
തുടർച്ചയായ ഇന്ധന വർധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും സാധാരണക്കാരൻ്റെ കുടുംബബജറ്റിന്റെ താളം തെറ്റിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker