Big BreakingKerala

മുഖ്യമന്ത്രി മനസിലാക്കി കളിച്ചു; വ്യാപാരികള്‍ സമരത്തില്‍നിന്ന് പിന്മാറി, നാളെ കട തുറക്കില്ല

കോഴിക്കോട്: വ്യാഴാഴ്ച മുതല്‍ കടകള്‍ തുറക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി പിന്മാറി.വ്യാപാരികളുടെ ആവശ്യങ്ങളോട് അനുഭാവപൂര്‍വം നടപടി എടുക്കാമെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് നല്‍കിയ ഉറപ്പ് പരിഗണിച്ചാണ് പിന്മാറ്റമെന്ന് ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.

വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തിയ ഉടന്‍ ചര്‍ച്ച നടത്താമെന്നും അതുവരെ സമരം നടത്തരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചതായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്ഡൗണ്‍ അനിശ്ചിതമായി നീണ്ടുപോവുന്നതിലും വ്യാപാരികള്‍ക്ക് സഹായം ലഭിക്കാത്തതിലും പ്രതിഷേധിച്ചാണ് കടതുറന്നിട്ട് സമരം ചെയ്യുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചത്.

വ്യാപാരികളുടെ നിലപാടിനെതിരെ ഇന്നലെ മുഖ്യമന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. വ്യാപാരികളുടെ വികാരം മനസ്സിലാക്കുന്നുവെന്നും മറ്റൊരു രീതിയില്‍ തുടങ്ങിയാല്‍ എങ്ങിനെ നേരിടണമെന്ന് അറിയാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. പക്ഷെ കടകള്‍ തുറക്കുകയെന്ന തീരുമാനവുമായി മുന്നോട്ട് പോവാന്‍ തന്നെ വ്യാപാരികള്‍ തീരുമാനിച്ചതോടെയാണ് അടിയന്തര ചര്‍ച്ച നടന്നത്. എന്നാല്‍ ചര്‍ച്ച പരാജയപ്പെട്ടു.പിന്നാലെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്.

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker