KeralaNEWS

മത്സരയോട്ടം; കണ്ണൂരിൽ ബസ് അപകടത്തിൽപ്പെട്ട് നിരവധിപ്പേർക്ക് പരുക്ക്

കണ്ണൂർ: ഇരിട്ടിയിൽ മത്സര ഓട്ടത്തിനിടെ ബസ് അപകടത്തിൽപെട്ട് നിരവധി പേർക്ക് പരുക്ക്.  ഇരിട്ടിയിൽ നിന്നും പായത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരുക്ക് ഗുരുതരമല്ല.

സമയവുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ രണ്ട് ബസുകൾ മത്സര ഓട്ടം നടത്തുകയായിരുന്നു. ഇരിട്ടി-പായം റോഡിൽ ജബ്ബാർ കടവ് പാലത്തിന് സമീപം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു അപകടം.

അപ്പാച്ചി എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. മത്സര ഓട്ടമാണ് അപകടത്തിനിടയാക്കിയതെന്ന് ബസിലുണ്ടായിരുന്നവരും ദൃക്സാക്ഷികളും പറഞ്ഞു. പായം, ആറളം സ്വദേശികൾക്കാണ് അപകടത്തില്‍ പരുക്കേറ്റത്. സംഭവത്തില്‍ ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഇരിട്ടി പൊലീസ് അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker