Big BreakingKerala

ഗവര്‍ണറുടെ ഉപവാസത്തില്‍ സര്‍ക്കാരിന് എതിരെ കെ സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ ഉപവാസത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആണെന്ന് കെ സുധാകരന്‍. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരസ്യമായി ഉപവസിക്കേണ്ടി വന്നതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് സുധാകരന്‍ പറഞ്ഞു.

ഭരണത്തലവന്‍ സ്വന്തം സര്‍ക്കാരിനെതിരെ സത്യഗ്രഹം ഇരിക്കുന്നത് രാജ്യത്ത് കേട്ടു കേള്‍വിയില്ലാത്തതാണ്. ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തില്‍ പ്രതിഷേധിച്ചാണ് ഗവര്‍ണര്‍ക്ക് തന്നെ സമരമുഖത്ത് നേരിട്ടിറങ്ങേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

ആഭ്യന്തര വകുപ്പിന്റെ അതീവ ഗുരുതരമായ വീഴ്ചകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. സ്വര്‍ണക്കടത്തിലും കൊലപാതകത്തിലും, പീഡനത്തിലുമെല്ലാം പ്രതികളായി ഒരുഭാഗത്ത് സിപിഎമ്മുകാരാണ് ഉള്ളത്. അവര്‍ക്ക് പ്രേരകശക്തിയായി നില്‍ക്കുന്നത് സര്‍ക്കാരാണെന്നും കെ സുധാകരന്‍ പറഞ്ഞു.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker