Big BreakingKerala

കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പി പി മുകുന്ദന്‍

തിരുവനന്തപുരം: കുഴല്‍പ്പണ ഇടപാടില് അന്വേഷണം നേരിടുന്ന കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരാന് അര്‍ഹതയില്ലെന്നാവര്ത്തിച്ച് മുതിര്ന്ന ബിജെപി നേതാവ് പി പി മുകുന്ദന്. കൊടകര കുഴല്പ്പണ ഇടപാടില് അന്വേഷണം നേരിടുന്ന വ്യക്തി അധ്യക്ഷനായി തുടരുന്നതില് അര്ത്ഥമില്ലെന്നും സഹപ്രവര്ത്തകര്ക്ക് വലിയ സംശയമുണ്ടെന്നും പി പി മുകുന്ദന് പറഞ്ഞു.

അതേസമയം കൊടകര ബിജെപി കുഴല്പ്പണക്കേസില് കെ സുരേന്ദ്രന് അന്വേഷണ സംഘത്തിന് മുന്നില് ഹാജരായി. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്തു തുടങ്ങി. രാവിലെ 10. 30നാണ് തൃശൂര്‍ പൊലീസ് ക്ലബ്ബില്‍ കെ സുരേന്ദ്രന്‍ ഹാജരായത്. പ്രത്യേക അന്വേഷകസംഘമാണ് ചോദ്യം ചെയ്യുന്നത്. കേസില്‍ ജൂലൈ രണ്ടിന് ഹാജരാകാന്‍ നോട്ടീസയച്ചെങ്കിലും സുരേന്ദ്രന്‍ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.

കുഴല്‍പ്പണം കടത്തിയ ധര്‍മരാജന്‍, ബിജെപി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ ജി കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തതില്‍നിന്നാണ് സുരേന്ദ്രനെതിരെ നിര്‍ണായക മൊഴി ലഭിച്ചത്. ജില്ലാ പ്രസിഡന്റ്, സംസ്ഥാന സംഘടനാ സെക്രട്ടറി തുടങ്ങി 15 ബിജെപി നേതാക്കളെ ചോദ്യം ചെയ്തിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker