Kerala

സിക്ക വൈറസ്‌ ; തിരുവനന്തപുരത്ത് 9 വാര്‍ഡുകൾ ഭീതിയിൽ

തിരുവനന്തപുരം: നഗരസഭയിലെ 9 വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളെന്ന് കണ്ടെത്തിയതായി ജില്ലാ ആരോഗ്യ വിഭാഗം.കരിക്കകം, കടകംപള്ളി, കുന്നുകുഴി, പട്ടം തുടങ്ങി 9 നഗരസഭാ വാര്‍ഡുകള്‍ സിക വൈറസ് ബാധിത പ്രദേശങ്ങളാണ്.

ഇവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തീരുമാനം. കൊതുക് നിര്‍മാര്‍ജനം കാര്യക്ഷമമാക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം ചൂണ്ടിക്കാട്ടിയ പോരായ്‌മകൾ പരിഹരിക്കുമെന്ന് ഡിഎംഒ കെഎസ് ഷിനു പറഞ്ഞു.

ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്. പരിസര മലിനീകരണം തടയാനും കൊതുക് നശീകരണത്തിനും പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്ന് ജില്ലാ ആരോഗ്യ വിഭാഗം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker