KeralaNEWS

കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം

കോഴിക്കോട്: മെഡിക്കൽ കോളേജ് ജീവനക്കാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആവശ്യമായ മരുന്ന്, ഗ്‌ളൗസുകൾ, മാസ്‌ക്, പിപിഇ കിറ്റ്, ഓക്‌സിജൻ സിലിണ്ടറുകൾ തുടങ്ങിയവ സൂക്ഷിക്കുന്ന സ്‌റ്റോറിലെ ആറ് ജീവനക്കാർക്കാണ് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌.

ആശുപത്രിയിലെ സ്‌ഥിരം ജീവനക്കർക്ക് എല്ലാം നേരത്തേ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആശുപത്രിയിൽ ഇപ്പോൾ താൽക്കാലിക ജീവനക്കാരെ വെച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. സ്‌റ്റോറിലെ ജീവനക്കാരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യ വിഭാഗം നിർദ്ദേശം നൽകി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker