Big BreakingKerala

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി ഫലം തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.47% ആണ് വിജയ ശതമാനം. .1,21, 318 പേർക്ക് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചു. ഫലപ്രഖ്യാപനം കൊവിഡ് പ്രതിസന്ധികളെ മറികടന്നെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. മൂല്യ നിർണയം പരാതികൾ ഇല്ലാതെയാണ് നടന്നതെന്നും മന്ത്രി.

മുൻ വർഷം 41906 പേർക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. പരീക്ഷ ഫലം വൈകിട്ട് മൂന്ന് മണി മുതൽ സർക്കാർ വെബ്സൈറ്റുകളിൽ ലഭ്യമായി തുടങ്ങും.

വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ പാ​ലാ​യാ​ണ് മു​ന്നി​ൽ (99.97 ശ​ത​മാ​നം). കൂ​ടു​ത​ൽ എ ​പ്ല​സ് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ്. 2,214 സ്കൂ​ളു​ക​ളി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യ​മു​ണ്ട്. ഗ​ൾ​ഫി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും വി​ജ​യി​ച്ചു. ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ 97.03 ശ​ത​മാ​ന​മാ​ണ് വി​ജ​യം. സേ ​പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഗ്രെ​യ്സ് മാ​ര്‍​ക്ക് ഇ​ല്ല എ​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത. എ​ന്നാ​ല്‍ മൂ​ല്യ​നി​ര്‍​ണ​യം ഉ​ദാ​ര​മാ​യി​രു​ന്നു​വെ​ന്നും വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പ​റ​ഞ്ഞു.

ഫലം അറിയാൻ..

http://keralapareekshabhavan.in

http://sslcexam.kerala.gov.in

www.results.kite.kerala.gov.in

http://results.kerala.nic.in

www.prd.kerala.gov.in

www.sietkerala.gov.in

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker