IndiaNEWS

ചൈനയുമായി ഏറ്റുമുട്ടലുണ്ടായെന്ന വാര്‍ത്ത തള്ളി കരസേന

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാഖില്‍ ചൈനീസ് സേനയുമായി ഏറ്റുമുട്ടലുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇന്ത്യന്‍ സൈന്യം. ഈ വാര്‍ത്ത കെട്ടിച്ചമച്ചതും സത്യവുമായി ഒരു ബന്ധവുമില്ലാത്തതുമാണെന്നു കരസേന പ്രസ്താവനയില്‍ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവച്ച പിന്മാറ്റ കരാര്‍ പ്രകാരം സേനകള്‍ പിന്മാറിയ ഒരിടത്തേക്കും ഇരുസേനകളും തിരികെ കയറിയിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ഗാല്‍വന്‍ താഴ്വരയുള്‍പ്പെടെ ഒരിടത്തും പുതുതായി ഒരു സംഘര്‍ഷവുമുണ്ടായിട്ടില്ല. ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. നിരന്തരമുള്ള പട്രോളിങ്ങും നടക്കുന്നു. ചൈനീസ് സേനയുടെ നീക്കങ്ങള്‍ സസൂക്ഷ്മം നീരീക്ഷിക്കുന്നുണ്ടെന്നും കരസേന അറിയിച്ചു. ഡെം ചോക്കിലടക്കം ചൈനീസ് സേന യഥാര്‍ഥ നിയന്ത്രണ രേഖ ലംഘിച്ചെന്ന് കഴിഞ്ഞ ദിവസം ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കരസേനയുടെ പ്രസ്താവന.

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker