Movie

കോവിഡ് നിയന്ത്രണങ്ങൾ മൂലം സിനിമ ഷൂട്ടിങ്ങുകൾ അന്യസംസ്ഥാനങ്ങളിലേക്ക്, ചലച്ചിത്ര വ്യവസായം തകർച്ചയുടെ നെല്ലിപ്പടിയിൽ

ബ്രോഡാഡി' കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമയായിരുന്നു. കേരളത്തിൽ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോയത്

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലു മാസത്തോളമായി കേരളത്തിൽ സിനിമാ ഷൂട്ടിംഗുകൾക്ക് അനുമതി നിഷേധിച്ചിരിക്കുകയാണ്.     സങ്കീർണമായ ഈ സാഹചര്യം മൂലം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോഡാഡി’ അടക്കം എട്ടാളം ചിത്രങ്ങളുടെ ചിത്രീകരണം മറ്റു സംസ്ഥാനങ്ങളിൽ വച്ചാണ് നടക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സിനിമാ ചിത്രീകരണത്തിന് കേരളത്തിൽ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിവിധ ചലച്ചിത്ര സംഘടനകൾ ആവശ്യപ്പെട്ടെങ്കിലും അധികൃതർ വഴങ്ങിയില്ല.

സീരിയൽ മേഖലയിലുള്ളവർക്ക് വാക്സിൻ എടുത്തതിന് ശേഷം പ്രോട്ടോക്കോൾ പ്രകാരം നിശ്ചിത ആളുകളെ വച്ച് ചിത്രീകരണത്തിന് അനുമതി നൽകിയിട്ടുണ്ട്.
ഇത് സിനിമയ്ക്കും ബാധകമാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ഫെഫ്ക അടക്കമുള്ള സംഘടനകൾ കേരളത്തിൽ ചിത്രീകരണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രശ്നത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും അവർ പറയുന്നു. നിർമാതാക്കളും ഇതേ ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

‘ബ്രോഡാഡി’ കേരളത്തിൽ ചിത്രീകരിക്കേണ്ട സിനിമയായിരുന്നു. കേരളത്തിൽ അനുമതി ലഭിക്കാത്തതിനാലാണ് ഹൈദരാബാദിലേക്ക് പോയത്. നിശ്ചിതയാളുകളെ വച്ച് ഇൻഡോറിൽ ചിത്രീകരിക്കാനെങ്കിലും അനുമതി ലഭിച്ചിരുന്നുവെങ്കിൽ ഈ സാഹചര്യം ഒഴിവാക്കാമായിരുന്നു. മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുമ്പോൾ കേരളത്തിലെ ടെക്നീഷ്യൻമാർക്ക് ജോലി കൊടുക്കാൻ സാധിക്കില്ല.
ഈ നില തുടർന്നാൽ കേരളത്തിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന സിനിമാതൊഴിലാളികൾ പട്ടിണിയിലാകുമെന്ന് സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.
സർക്കാർ അടിയന്തിരമായി ഇടപ്പെട്ടില്ലെങ്കിൽ കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിന് ഈ തകർച്ചയെ അതിജീവിക്കാനാവില്ലെന്നും അവർ പറയുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker