KeralaNEWS

എല്ലാ സ്‌കൂളിലും മലയാളം പഠിപ്പിക്കണം; നിയമം നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ്

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്ന നിയമം നടപ്പാക്കാനുള്ള നടപടികളിലേക്ക് വിദ്യാഭ്യാസവകുപ്പ്. മലയാളം പഠനവുമായി ബന്ധപ്പട്ട് ചിലയിടങ്ങളില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിവരുന്ന പശ്ചാത്തലത്തിലാണിത്. വിശദാംശങ്ങള്‍ പൊതുവിദ്യാഭ്യാസവകുപ്പ് വൈകാതെ പുറത്തിറക്കും.

2017-ലാണ് മലയാള പഠന നിയമം കേരള നിയമസഭ പാസാക്കിയത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ മലയാളം ഒരു വിഷയമായി പഠിപ്പിക്കണമെന്നതായിരുന്നു നിയമത്തിലെ പ്രധാന കാര്യം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പൊതു വിദ്യാലയങ്ങളും മറ്റ് സിലബസുകളിലെ വിദ്യാലയങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും.

എന്നാല്‍, നിയമം പാസാക്കിയതല്ലാതെ നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ല. മലയാളം പഠിപ്പിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടറുടെ ചുമതലയാണെന്ന് നിയമം വ്യവസ്ഥചെയ്യുന്നു. ഒരു വിദ്യാഭ്യാസജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട മലയാളം അധ്യാപകരുടെ പാനലാണ് ഇതു സംബന്ധിച്ച പരിശോധന സ്‌കൂളുകളില്‍ നടത്തേണ്ടത്. നിയമത്തിന്റെ ചട്ടങ്ങള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന നിശ്ചിത ഫോമിലാണ് പരിശോധനാ വിവരങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കേണ്ടത്.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker