KeralaNEWS

പെട്ടിമുടി ദുരന്തത്തിന് ഒരു വര്‍ഷം തികയുന്നു; കാണാതായവരുടെ ബന്ധുക്കള്‍ക്ക് ധനസഹായം ലഭിച്ചില്ല

പെട്ടിമുടി ദുരന്തത്തില്‍പെട്ട് കാണാതായ 4 പേരെ മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടും് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ അധികൃതര്‍. നാലുപേരുടെ മൃതദേഹമാണ് ഇനിയും കണ്ടുകിട്ടാനുള്ളത്. ഇവരെ മരിച്ചതായി കണക്കാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചിട്ടിലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

2020 ഓഗസ്റ്റ് 6ന് രാത്രി ആയിരുന്നു നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തം നടന്നത്. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുകയാണ് . 70 പേര്‍ക്കാണ് ഉരുള്‍ പൊട്ടലില്‍ ജീവന്‍ നഷ്ടമായത്. ഇതില്‍ 66 പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

മൃതദേഹം ലഭിക്കാത്ത ബാക്കി നാലു പേരെയും മരിച്ചതായി കണക്കാക്കി പ്രഖ്യാപിച്ച സഹായങ്ങള്‍ എല്ലാം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് ഒരുതരത്തിലുമുള്ള സഹായം ഇതുവരെ ലഭിച്ചിട്ടില്ല.

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker