LIFE

അപൂര്‍വ രോഗത്തിൽ 42 കാരന്‍, ഉറങ്ങുന്നത് വര്‍ഷത്തില്‍ 300 ദിവസം

ജയ്പൂര്‍: അപൂര്‍വ രോഗം ബാധിച്ച യുവാവ് ഉറങ്ങുന്നത് ഒരു വര്‍ഷത്തില്‍ മുന്നൂറോളം ദിവസം. രാജസ്ഥാനിലെ നാഗൗറിലെ ഭഡ്വ ഗ്രാമത്തില്‍ താമസിക്കുന്ന പുര്‍ഖാറാം എന്ന 42 വയസുകാരാനായ യുവാവാവിനാണ് ആക്‌സിസ് ഹൈപ്പര്‍ സോമ്‌നിയ എന്ന അസുഖം ബാധിച്ചിരിക്കുന്നത്.

ഇത്രയും കൂടുതല്‍ സമയം ഉറങ്ങുന്ന പുര്‍ഖാറാമിനെ കുംഭകര്‍ണ്ണന്‍ എന്നാണ് ആളുകള്‍ വിശേഷിപ്പിക്കുന്നത്. സാധരണ ഗതിയില്‍ ഒരാള്‍ ദിവസേന ആറു മുതല്‍ എട്ടു മണിക്കൂര്‍ സമയം ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പുര്‍ഖാറാം ഉറങ്ങിയാല്‍ എഴുന്നേല്‍ക്കുന്നത് 25 ദിവസങ്ങള്‍ കഴിഞ്ഞാണ്. 23 വര്‍ഷം മുമ്പാണ് ഈ യുവാവിന് അപൂര്‍വ അസുഖം പിടിപ്പെടുന്നത്.

അസുഖം സ്ഥിരീകരിച്ച ഉടനെ കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരെ സമീപിച്ചിരുന്നു. തുടക്കത്തില്‍ ദിവസേന 15 മണിക്കൂര്‍ എന്ന തോതിലായിരുന്നു അദേഹം ഉറങ്ങിയിരുന്നത്. ക്രമേണ ഉറക്കത്തിന്റെ ദൈര്‍ഘ്യം കൂടി വരികയും പിന്നീട് അത് ദിവസങ്ങള്‍ എന്ന നിലയിലേക്ക് ഉയരുകയും ചെയ്തു. 20 മുതല്‍ 25 ദിവസം വരെയാണ് ഇപ്പോള്‍ അദേഹത്തിന്റെ ഉറക്ക സമയം.

പ്രദേശത്ത് ഒരു കട നടത്തുന്ന ഇദേഹത്തിന് വര്‍ഷത്തില്‍ വെറും അഞ്ച് ദിവസം മാത്രമാണ് ജോലി ചെയ്യാന്‍ സാധിക്കുക.

ജോലിക്കിടെ അദേഹം പലപ്പോഴും ഉറങ്ങിപ്പോകാറുണ്ടെന്നും അസുഖംവും ചികത്സയും കാരണം തനിക്ക് എപ്പോഴും ക്ഷീണമാണെന്നും ജോലിക്ഷമത തീരെയില്ലെന്നും പുര്‍ഖറാം പറയുന്നു. ഈ രോഗം മൂലം തനിക്ക് തലവേദന പോലുള്ള ബുദ്ധിമുട്ടലുകളും നേരിടുന്നുണ്ടെന്ന് അദേഹം പറയുന്നു. പുര്‍ഖറാമിന്റെ അസുഖം പെട്ടെന്ന് മാറുമെന്നും സാധാരണ ജീവിതത്തിലേക്ക് ഉടന്‍ മടങ്ങി വരുമെന്ന പ്രതീക്ഷയിലുമാണ് പുര്‍ഖാറാമിന്റെ ഭാര്യ ലക്ഷമി ദേവിയും അമ്മ കാവരി ദേവിയും.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker