IndiaNEWS

നാ​സി​ക്കി​ലെ ക​റ​ന്‍​സി നോ​ട്ട് പ്ര​സി​ല്‍ നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ക​ള​വ് പോ​യ​താ​യി പരാതി

നാ​സി​ക്കി​ലെ ക​റ​ന്‍​സി നോ​ട്ട് പ്ര​സി​ല്‍ നി​ന്നും ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​ത്തി​നി​ടെ അ​ഞ്ച് ല​ക്ഷം രൂ​പ ക​ള​വ് പോ​യ​താ​യി ആ​രോ​പ​ണം. പ​ണം മോ​ഷ്ടി​ച്ച​ത് അ​ജ്ഞാ​ത​രാ​ണെന്നാണ് പൊലീസ് ഭാഷ്യം.

2021 ഫെ​ബ്രു​വ​രി 12നും ​ജൂ​ലൈ 12നു​മി​ട​യി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ അ​ഞ്ഞൂ​റ് നോ​ട്ടു​ക​ളാ​ണ് ക​ള​വ് പോ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ് മാ​നേ​ജ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊലീസ്,എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സെ​ക്യൂ​രി​റ്റി പ്രി​ന്‍റിം​ഗ് ആ​ന്‍​ഡ് മി​ന്‍റിം​ഗ് കോ​ര്‍​പ്പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ​ഴ​യ യൂ​ണി​റ്റു​ക​ളി​ല്‍ ഒ​ന്നാ​ണ് ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ്.

ഇ​ന്ത്യ​ന്‍ സ​ര്‍​ക്കാ​രി​നു വേ​ണ്ടി പാ​സ്‌​പോ​ര്‍​ട്ടു​ക​ളും മ​റ്റ് യാ​ത്രാ രേ​ഖ​ക​ളും അ​ച്ച​ടി​ക്കു​ന്ന രാ​ജ്യ​ത്തെ ഏ​ക സ്ഥാ​പ​ന​മാ​ണി​ത്. ക​റ​ന്‍​സി കാ​ണാ​താ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ ഇ​ന്ത്യ സെ​ക്യൂ​രി​റ്റി പ്ര​സ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പൊലീ​സി​നെ സ​മീ​പി​ച്ച​ത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker