KeralaNEWS

ഡ്രൈവിംഗ് പഠിപ്പിക്കാൻ സ്‌കൂട്ടറില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

പെണ്‍കുട്ടി ഉടന്‍ തന്നെ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി

കായങ്കുളം: ഡ്രൈവിംഗ് പഠിപ്പിക്കാനെന്ന വ്യാജേനെ സ്‌കൂട്ടറിനു പിന്നില്‍ കയറിയ ശേഷം പെണ്‍കുട്ടിയെ യുവാവ് കടന്നുപിടിച്ചു. കണ്ടല്ലൂര്‍ പുതിയവിള സ്വദേശി ജോസഫാണ് ഡ്രൈവിംഗ് പരിശീലനത്തിൽ മറവിൽ ഈ സാഹസത്തിനൊരുങ്ങിയത്. ഒടുവിൽപെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഇയാളെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് കണ്ടല്ലൂര്‍ രണ്ടാം വാര്‍ഡ് പ്രസിഡന്റുമാണ് ജോസഫ്.
കായംകുളം ആര്‍.ടി.എ ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്റ് കൂടിയാണ് ഇയാള്‍. ഡ്രൈവിംഗ് പഠിപ്പിച്ച് ലൈസന്‍സ് നല്‍കാം എന്ന പേരില്‍ പെണ്‍കുട്ടിയുടെ വാഹനത്തിനു പിന്നില്‍ കയറുകയും പെണ്‍കുട്ടിയെ കടന്നുപിടിക്കുകയുമായുരുന്നു.
പെണ്‍കുട്ടി ഉടന്‍ തന്നെ കായംകുളം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പോലീസിൽ പരാതിപ്പെട്ട വിവരമറിഞ്ഞ് രക്ഷപെടാനൊരുങ്ങിയ ജോസഫിനെ എസ്.എച്ച്.ഒ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker