NEWS

ഇസ്രായേലിലെ ഭീകരാക്രമണത്തെ  അപലപിച്ച്‌ ഇന്ത്യ

സ്രായേലിലെ ആക്രമണങ്ങളെ അപലപിച്ച്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.കൊല്ലപെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ ട്വീറ്റ് ചെയ്തു.

ഇസ്രയേലിലെ ടെല്‍ അവീവില്‍ ഇന്നലെ രാത്രിയാണ് ആയുധധാരി ആക്രമണം നടത്തിയത്.സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

ഒരു പോലീസുകാരനും നാല് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. 26 വയസുള്ള പലസ്തീന്‍ ഭീകരനാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ കുറ്റപ്പെടുത്തി.അക്രമിയെ സംഭവ സ്ഥലത്തു തന്നെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു.

Back to top button
error: