Big BreakingKerala

സ്ത്രീ സുരക്ഷിത കേരളം; ഗവർണർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇന്ന് ഉപവസിക്കും

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് എ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രേ​യും സ്ത്രീ ​സു​ര​ക്ഷി​ത കേ​ര​ള​ത്തി​നും സ്ത്രീ​ധ​ന നി​രോ​ധ​ന​ത്തി​നു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇ​ന്ന് ഉ​പ​വ​സി​ക്കും.

ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ഉ​പ​വാ​സ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​റു വ​രെ ഗ​വ​ർ​ണ​ർ തൈ​ക്കാ​ട് ഗാ​ന്ധി​ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

രാ​വി​ലെ എ​ട്ടു മു​ത​ലാ​ണു ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ളു​ടെ ഉ​പ​വാ​സ​മെ​ന്ന​തി​നാ​ൽ രാ​വി​ലെ എ​ട്ടു​മു​ത​ൽ 4.30 വ​രെ രാ​ജ്ഭ​വ​നി​ലി​രു​ന്നു ഗ​വ​ർ​ണ​റും ഉ​പ​വ​സി​ക്കും.  സം​സ്ഥാ​ന ഗ​വ​ർ​ണ​ർ ഉ​പ​വാ​സ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് സം​സ്ഥാ​ന ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​ണ്. കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി, ഇ​ത​ര ഗാ​ന്ധി​യ​ൻ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഉ​പ​വാ​സ സ​മ​രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker